ഐ.പി.എൽ 2023 സീസണ് കൊടിയിറങ്ങിയതിനു പിന്നാലെ മികച്ച പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് പല താരങ്ങളും രംഗത്തെത്തിയിരുന്നു. മലയാളിയായ മുൻ ഇന്ത്യൻ പേസര്‍ എസ് ശ്രീശാന്താണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഇലവനെ ഒടുവിലായി തെരഞ്ഞെടുത്തിരിക്കുന്നത്.
ശ്രീശാന്തിന്‍റെ ടീമിൽ ഒരേയൊരു വിദേശതാരം മാത്രമാണ് ഇടംപിടിച്ചതെന്നതാണ് ഏറെ രസകരം. ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചാം കിരീടം നേടി കൊടുത്ത എം.എസ്. ധോണിയാണ് ടീമിന്‍റെ നായകനും വിക്കറ്റ് കീപ്പറും. രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് രണ്ട് താരങ്ങളും ടീമിലുണ്ട്. എന്നാൽ, മലയാളിയായ സഞ്ജു സാംസണ് ടീമിൽ ഇടമില്ല.
ഐ.പി.എൽ സീസണിൽ ടോപ് സ്കോററായ ശുഭ്മന്‍ ഗില്ലാണ് ഓപ്പണര്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ് സ്കോററായ യശ്വസി ജയ്‌സ്വാളാണ് സഹ ഓപ്പണര്‍. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലിയാണ് മൂന്നാം നമ്പറില്‍. സീസണിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ചെന്നൈയുടെ അജിങ്ക്യ രഹാനെയാണ് നാലാം നമ്പറിൽ. സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലും ശിവം ദുബെ, റിങ്കു സിങ് എന്നിവരിൽ ആരെങ്കിലും ഫിനിഷർ റോളിലും ഇറങ്ങും. ധോണി ഏഴാം നമ്പറിലെത്തും. ടെലിവിഷന്‍ ചാറ്റ് ഷോയിലാണ് ശ്രീശാന്ത് ഇഷ്ട ടീമിനെ പരിചയപ്പെടുത്തിയത്.
വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് ഷമിയും ആർ.സി.ബി താരം മുഹമ്മദ് സിറാജുമാണ് ടീമിലെ പേസർമാർ. ടീമിലെ ഒരേയൊരു വിദേശ താരം അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനാണ്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലാണ് രണ്ടാമത്തെ സ്പിന്നര്‍.
ശ്രീശാന്തിന്‍റെ ഐ.പി.എല്‍ ഇലവന്‍: യശ്വസി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, ശിവം ദുബെ/റിങ്കു സിങ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, റാഷിദ് ഖാൻ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.