ലണ്ടൻ: ഇംഗ്ലണ്ടിൽ ബയോ ബബ്ൾ നിയന്ത്രണം ലംഘിച്ച് ചുറ്റിക്കറങ്ങിയ മൂന്ന് താരങ്ങൾക്കെതിരേ കർശന നടപടിയെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വൈസ് ക്യാപ്റ്റൻ കുശൽ മെൻഡിസ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. മൂന്നുപേരെയും ശ്രീലങ്കയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഡർഹാമിലൂടെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ചുറ്റിക്കറങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡിസിൽവ പറഞ്ഞു. ഏകദിന പരമ്പരയുടെ ഭാഗമായാണ് ശ്രീലങ്കൻ ടീം ഇംഗ്ലണ്ടിലെത്തിയത്. ചൊവ്വാഴ്ച ആദ്യ ഏകദിനം നടക്കുന്നതിന് മുമ്പാണ് മൂന്ന് താരങ്ങൾക്കെതിരെ നടപടിയുണ്ടായത്.
കുശൽ മെൻഡിസ്, നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എന്നിവരെ ബയോ ബബ്ൾ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സസ്പെൻഡ് ചെയ്യാൻ ശ്രീലങ്ക ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഇവരെ ശ്രീലങ്കയിലേക്ക് തിരികെ അയക്കുകയും ചെയ്തു' -മോഹൻ ഡിസിൽവ പറഞ്ഞു.
Familiar faces in Durham tonight, enjoying their tour! Obviously not here to play cricket, this video was taken at 23.28 Sunday. Disappointing performance by these cricket players but not forgetting to enjoy their night at Durham. RIP #SrilankaCricket #KusalMendis #ENGvSL pic.twitter.com/eR15CWHMQx
— Nazeer Nisthar (@NazeerNisthar) June 28, 2021
ഡർഹാമിലൂടെ കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കുശൽ മെൻഡിസും നിരോഷൻ ഡിക്കെല്ലയും ചുറ്റിക്കറങ്ങുന്ന വീഡിയോ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ധനുഷ്ക ഗുണതിലക ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ധനുഷ്കയും ബയോ ബബ്ൾ ലംഘിച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി.
ടീമംഗങ്ങൾക്ക് കാർഡിഫിൽ കറങ്ങുന്നതിന് അനുമതിയുണ്ടായിരുന്നു. Sri Lanka cricketers Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UKഏറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സിറ്റിയായതിനാൽ ഡർഹാമിലേക്ക് പോകരുതെന്ന് ലങ്കൻ താരങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നതാണ്. എന്നാൽ, താരങ്ങൾ ഇതു ലംഘിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.