ശ്രീലങ്ക 323 റൺസ് മുന്നിൽ

ഗോൾ: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കക്ക് മുൻതൂക്കം. രണ്ടാം ഇന്നിങ്സിൽ അഞ്ചിന് 176 റൺസിലെത്തിയ ആതിഥേയർ രണ്ടു ദിവസം ശേഷിക്കെ 323 റൺസ് മുന്നിലാണ്. ആദ്യ വട്ടം 378 റൺസടിച്ച ലങ്ക പാകിസ്താന്റെ ഇന്നിങ്സ് 231ൽ അവസാനിപ്പിച്ചിരുന്നു.

മൂന്നാം ദിനം ഏഴിന് 191 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന്റെ ഇന്നിങ്സ് അധികം വൈകാതെ അവസാനിപ്പിച്ചത് അഞ്ചു വിക്കറ്റ് വീഴ്ത്തിയ രമേശ് മെൻഡിസും മൂന്നു വിക്കറ്റെടുത്ത പ്രഭാത് ജയസൂര്യയും ചേർന്നാണ്.

62 റൺസടിച്ച ആഗ സൽമാനാണ് പാക് ടോപ്സ്കോറർ. രണ്ടാം ഇന്നിങ്സിൽ അഞ്ചിന് 117 എന്ന നിലയിൽ പരുങ്ങിയ ലങ്കയെ അഭേദ്യമായ ആറാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത നായകൻ ദിമുത് കരുണരത്നെയും (27*) ധനഞ്ജയ ഡിസിൽവയും (30*) ചേർന്നാണ് കരകയറ്റിയത്.

Tags:    
News Summary - Sri Lanka vs Pakistan 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.