ഒമ്പത് വിക്കറ്റ് വിജയം; വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര വിജയിച്ച് ശ്രീലങ്ക; ചരിത്രത്തിൽ ആദ്യം

വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്‍റി-20 ക്രിക്കറ്റിൽ ആദ്യമായി പരമ്പര വിജ‍യിച്ച് ശ്രീലങ്ക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സത്തിൽ ജയിച്ചാണ് ലങ്ക പരമ്പര സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 163 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രിലങ്ക മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 27 പന്തിൽ 1 ഫോറും മൂന്ന് സിക്സറുമടിച്ചുകൊണ്ട് 37 റൺസ് നേടിയ നായകൻ റോവ്മൻ പവലാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. 15 പന്ത് നേരിട്ട് 32 റൺസെടുത്ത ഗുദകേഷ് മോട്ടിയും വിൻഡീസിന് വേണ്ടി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. മറ്റാർക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. ലങ്കക്കായി മഹീഷ് തീക്ഷണ വനിന്ദു ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നുവാൻ തുഷാര, കമിന്ദു മെൻഡിസ്, ചരിത് അസലങ്ക, മതീഷ പതിരാന എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയിരുന്നു.

മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക അനായാസം സ്കോർ പിന്തുടരയായിരുന്നു. ഓപ്പണിങ് ഇറങ്ങിയ പദും നിസാംഗ,  കുശാൽ മെൻഡിസ് എന്നിവർ ആക്രമിച്ചായിരുന്നു ലങ്കക്കായി തുടങ്ങിയത്. 5.2 ഓവറിൽ ടീം സ്കോർ 60ൽ നിൽക്കവെ 39 റൺസെടുത്ത് നിസാംഗ മടങ്ങി. 22 പന്തിൽ നിന്നും ഏഴ് ഫോറും ഒരു സിക്സറുമടിച്ചാണ് നിസംഗ 39 റൺസ് സ്വന്തമാക്കിയത്. മൂന്നാമതെത്തിയ കുശാൽ പെരേരയും കത്തി കയറിയതോടെ ലങ്ക അഞ്ച് വിക്കറ്റിന് വിജയിച്ചു. മെൻഡിസ് അഞ്ച് ഫോറും മൂന്ന് സിക്സറുമടിച്ച് 50 പന്തിൽ 68 റൺസ് നേടി. പെരേര ഏഴ് ഫോറടിച്ച് 36 പന്തിൽ നിന്നും 55 റൺസെടുത്തു. മോട്ടിയാണ് ലങ്കയുടെ ഏക വിക്കറ്റ് നേടിയത്. മെൻഡിസായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.



പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് നാല് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ തിരിച്ചുവരവ് നടത്തിയ ലങ്ക 73 റൺസിന് വിജയിക്കുകയായിരുന്നു. മൂന്നാം മത്സരവും ജയിച്ചതോടെ പരമ്പര ലങ്ക നേടി. ഇരുവരും ഏറ്റുമുട്ടുന്ന ഏകദിന പരമ്പര ഒക്ടോബർ 20ന് ആരംഭിക്കും.

Tags:    
News Summary - srilanka win series against west indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.