ഇർഫാൻ പത്താൻ

'സ്​റ്റേഡിയങ്ങളും കായികതാരങ്ങളുടെ പേരിലാക്കുമെന്നാണ്​​ പ്രതീക്ഷ'; ഖേൽരത്​ന പേരുമാറ്റത്തിൽ ഒളിയ​മ്പുമായി​ ഇർഫാൻ പത്താൻ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്​കാരമായ ഖേൽരത്​ന​ ​മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ പേരിൽ നിന്ന്​ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്‍റെ പേരിലേക്ക്​ മാറ്റിയ കേന്ദ്ര സർക്കാർ നടപടി സ്വാഗതം ചെയ്​ത്​ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ. അതേസമയം ഭാവിയിൽ സ്​റ്റേഡിയങ്ങളുടെ പേരുകളു​ം കായിക താരങ്ങളുടെ പേരിലാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ട്വിറ്ററിൽ കുറിച്ച ഇർഫാൻ കേന്ദ്ര സർക്കാറിനെതിരെ ഒളിയ​െമ്പയ്യാനും മടിച്ചില്ല.

'ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കായികതാരത്തിന് അംഗീകാരം ലഭിക്കുന്നു, പുരസ്‌കാരം താരത്തിന്‍റെ പേരിൽ അറിയപ്പെടുന്നു എന്നതെല്ലാം സ്വാഗതാർഹമാണ്. കായികരംഗത്ത് നടക്കാനിരിക്കുന്ന നിരവധി നീക്കങ്ങളുടെ തുടക്കമാകും ഇത്​' ഇർഫാൻ ട്വീറ്റ് ചെയ്തു.

ഖേൽരത്​നയുടെ പേര്​ മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുകയാണ്​. അതേ സമയം അഹ്​മദാബാദിലെ മൊ​േട്ടര സ്​റ്റേഡിയത്തിന്‍റെ പേര്​ സ്വന്തം പേരിലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം അതിന്‍റെ പേര്​ മാറ്റ​േട്ടയെന്നാണ്​ ട്വിറ്ററാറ്റി പറയുന്നത്​.

ഇന്ത്യയിലെ പ്രശസ്​തമായ മിക്ക സ്​റ്റേഡിയങ്ങൾക്കും രാഷ്​ട്രീയക്കാരുടെ പേരുകളാണ്​. മുംബൈയിലെ വാങ്കഡെ സ്​റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്​റ്റേഡിയം, ചെന്നൈയിലെ എം.എ ചിദംബരം സ്​റ്റേഡിയം, ബംഗളൂരുവിലെ ചിന്നസ്വാമി സ്​റ്റേഡിയം എന്നിവയാണ്​ അവയിൽ ചിലത്​.

മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹ്​റുവിന്‍റെയും ഇന്ദിര ഗാന്ധിയുടെയും പേരിൽ പത്തോളം സ്​റ്റേഡിയങ്ങളുണ്ട്​. അടുത്തിടെയാണ്​ ഡൽഹിയിലെ വിഖ്യാതമായ ഫിറോസ്​ ഷാ കോട്​ല സ്​റ്റേഡിയത്തിന്‍റെ പേര്​ മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുൺ ജെയ്​റ്റ്​ലിയുടെ പേരിലേക്ക്​ മാറ്റിയത്​.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പൗരന്മാരുടെ അപേക്ഷ പരിഗണിച്ചാണ്​ ഖേൽരത്​ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റുന്നതെന്നാണ് മോദി വെള്ളിയാഴ്ച അറിയിച്ചത്. ജനങ്ങളുടെ വികാരം പരിഗണിച്ചാണ് നടപടിയെന്നും മോദി സൂചിപ്പിച്ചു.

Tags:    
News Summary - stadiums to be named after sports personalities Irfan Pathan On Renaming Khel Ratna Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.