ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐ.പി.എൽ പോരാട്ടത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടിയായി നായകൻ ശുഭ്മൻ ഗില്ലിന്റെ പിഴയും. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ഐ.പി.എൽ അധികൃതർ പിഴയിട്ടത്. ഇതോടെ ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിക്കുന്ന ആദ്യ ടീമായി ഗുജറാത്ത്.
ഗില്ലിന്റെ നായകത്വത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് അവരുടെ മുൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിനെ തോൽപിച്ചിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിനിറങ്ങിയ ഗുജറാത്തിന് ചെന്നൈയോട് 63 റൺസിന്റെ വൻ തോൽവി വഴങ്ങേണ്ടി വന്നു.
51 റൺസെടുത്ത ശിവം ദുബെയുടെയും 46 റൺസ് വീതമെടുത്ത രചിൻ രവീന്ദ്രയുടെയും ഋതുരാജ് ഗെയ്ക്‍വാദിന്റെയും മികവിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ ഗുജറാത്തിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസിലൊതുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.