ഡൽഹിക്കെതിരെ സൺറൈസേഴ്സിന് 145 റൺസ് വിജയലക്ഷ്യം

ഐ.പി.എൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി കാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ ഹൈദരാബാദിന് 145 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 144 റൺസ് എടുത്തത്.

കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ഡൽഹിക്ക് വാഷിങ്ടൺ സുന്ദർ അടക്കമുള്ള സൺറൈസേഴ്സ് ബൗളർമാർ വലിയ തലവേദനയാണ് സൃഷ്ടിച്ചത്. നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് മുൻനിര വിക്കറ്റുകൾ സുന്ദർ വീഴ്ത്തി. 21 റൺസെടുത്ത നായകൻ ഡേവിഡ് വാർണർ, സർഫറാസ് ഖാൻ (10), അമൻ ഹകീം ഖാൻ (4) എന്നിവരെയാണ് താരം മടക്കിയത്.

സൺറൈസേഴ്സ് ബാറ്റിങ് നിരയിൽ മനീഷ് പാണ്ഡെ (34), അക്സർ പട്ടേൽ (34), മിച്ചൽ മാർഷ് (25) എന്നിവരാണ് അൽപ്പമെങ്കിലും പൊരുതിയത്. 

Tags:    
News Summary - Sunrisers Hyderabad vs Delhi Capitals, IPL2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.