ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോര്. സീസണിലെ രണ്ടു വിദേശ നായകർ നയിക്കുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുേമ്പാൾ അവസാന ചിരി ആരുടേതാവുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ സീസണിൽ ദിനേശ് കാർത്തിക്കിൽ നിന്നാണ് മോർഗൻ കൊൽക്കത്ത ടീമിെൻറ നേതൃത്വം ഏറ്റെടുക്കുന്നത്. പരിമിത ഓവർ മത്സരങ്ങളിൽ മികച്ച പെർഫോമൻസുള്ള താരമാണ് മോർഗൻ. കഴിഞ്ഞ സീസണിൽ നേതൃത്വം ഏറ്റെടുത്തതിനു ശേഷം ടീമിനെ പ്ലേ ഓഫിന് അരികോളം എത്തിച്ചതാണ് ഇംഗ്ലീഷ് താരം. അന്ന് റൺറേറ്റിലെ കുറവിലാണ് ടീം അവസാന നാലിൽ ഇടംപിടിക്കാതെ പോയത്. രണ്ടുതവണ ഐ.പി.എൽ ചാമ്പ്യന്മാരായ കൊൽക്കത്തയെ പഴയ പ്രതാപത്തിലേക്ക് തിരികെകൊണ്ടുവരലാണ് മോർഗെൻറ ജോലി. ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപതി, നിതീഷ് റാണ, ദിനേശ് കാർത്തിക്, ആന്ദ്രെ റസ്സൽ തുടങ്ങി മികവുറ്റ ബാറ്റിങ് നിരയാണ് കൊൽക്കത്തയുടേത്.
മറുവശത്ത്, ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ഹൈദരാബാദ്. കഴിഞ്ഞ സീസണിൽ പരിക്കു മൂലം നാലു മത്സരങ്ങൾ മാത്രം കളിച്ച ഭുവനേശ്വർ കുമാർ തിരിച്ചെത്തിയതാണ് ടീമിനെ കൂടുതൽ കരുത്തരാക്കുന്നത്.
ഒപ്പം യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജൻ, അഫ്ഗാൻ താരം റാഷിദ് ഖാൻ തുടങ്ങി ബൗളിങ്ങിലും പേരുേകട്ടവർ. ഏതു ചെറിയ സ്കോറിലും ചെറുത്തു നിൽക്കാനുള്ള കഴിവാണ് ഹൈദരാബാദിേൻറത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, കെയിൻ വില്ല്യംസൺ, മനീഷ് പാണ്ഡേ എന്നിവർ ഓറഞ്ച് പടയെ ബാറ്റിങ്ങിലും കരുത്തരാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.