ആകാംക്ഷക്ക് വിരാമമിട്ട് കേരളത്തിനായി ശ്രീശാന്ത് പന്തെറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ ബേസിൽ തമ്പിക്കൊപ്പം ആദ്യസ്പെൽ എറിഞ്ഞ ശ്രീശാന്ത് തന്‍റെ രണ്ടാം ഓവറിൽ ഫാബിദ് അഹമ്മദിന്‍റെ കുറ്റിതെറിപ്പിച്ച് മടങ്ങിവരവ് ഗംഭീരമാക്കി.
ആദ്യ ഓവറിൽ ഒൻപത് റൺസ് വഴങ്ങിയ ശ്രീശാന്ത് രണ്ടാം ഓവറിൽ ആറുറൺസ് നൽകിയാണ് വിക്കറ്റെടുത്തത്. മൂന്നാംഓവറിൽ പത്ത് റൺസാണ് വഴങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുേമ്പാൾ ഒൻപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 69 എന്ന നിലയിലാണ് പുതുച്ചേരി. സഞ്ജു സാംസൺ നയിക്കുന്ന കേരളത്തിൽ സചിൻ ബേബി, ജലജ് സക്സേന, റോബിൻ ഉത്തപ്പ, കെ.എം ആസിഫ് അടക്കമുള്ള പ്രമുഖതാരങ്ങളുമുണ്ട്. ഗ്രൂപ് ഇയിലാണ് കേരളം മാറ്റുരക്കുന്നത്.
വാതുവെപ്പ് ആരോപണത്തെത്തുടർന്ന് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. ആജീവനാന്ത വിലക്കാണ് ആദ്യം ഏർപ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്സ്മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന് കാലാവധി കുറക്കുകയായിരുന്നു.
2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുേമ്പാഴാണ് ശ്രീശാന്തും സഹതാരങ്ങളായ അജിത് ചാന്ദിലയതും അങ്കിത് ചവാനും വാതുവെപ്പ് വിലക്ക് നേരിട്ടത്. 37കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. 2007ൽ ഇന്ത്യ ട്വൻറി 20 േലാകകപ്പ് നേടുേമ്പാഴും 2011ൽ ഏകദിന ലോകകപ്പ് നേടുേമ്പാഴും ശ്രീശാന്ത് ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.