ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്‍റി20 ട്രോഫി ക്രിക്കറ്റിൽ സൗത്ത് ഇന്ത്യൻ 'ഡർബി' ഫൈനലിൽ കർണാടകയെ നാലു വിക്കറ്റിന് തോൽപിച്ച് തമിഴ്നാട് ഇത്തവണയും ചാമ്പ്യന്മാർ. അവസാന ഓവർ വരെ ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് തമിഴ്പട കിരീടം നേടിയത്. കഴിഞ്ഞ സീസണിലും തമിഴ്നാട് തന്നെയായിരുന്നു ചാമ്പ്യന്മാർ. ഇത് മൂന്നാം തവണയാണ് ടൂർണമെന്‍റ് പിടിച്ചെടുക്കുന്നത്. 2006-07 ലെ പ്രഥമ സയിദ് മുഷ്താഖ് അലി ട്വന്‍റി20യിലാണ് അവർ ആദ്യമായി ജേതാക്കളായത്.
സ്കോർ:
കർണാടക: 151/7 (20 ഓവർ)
തമിഴ്നാട് 153/6 (20 ഓവർ)
അവസാന ഓവറിൽ ജയിക്കാൻ 16 റൺസായിരുന്നു തമിഴ്നാടിന് വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ഷാരൂഖ് ഖാനും സായ് കിഷോറും ആത്മവിശ്വാസത്തോടെ ബാറ്റുവീശിയപ്പോൾ വിജയറൺസ് തമിഴ് സംഘം അനായാസം മറികടന്നു. 19ാം ഓവറിലെ അവസാന പന്തിൽ ഷാരൂഖ് സിക്സർ നേടിയതോടെയാണ് കളിതിരിഞ്ഞത്.
ഷാരൂഖ് ഖാൻ 15 പന്തിൽ ഒരു ഫോറും മൂന്നു സിക്സും അടക്കം 33 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ 41 റൺസെടുത്ത എൻ. ജഗദീശനാണ് തമിഴ്നാടിനെ വിജയ തീരത്തേക്ക് അടുപ്പിച്ചത്. 37 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 46 റൺസെടുത്ത അഭിനവ് മനോഹറിന്‍റെ ബാറ്റിങ് മികവിലാണ് കർണാടക മാന്യമായ സ്കോറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.