ദുബൈ: ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.യിലും ഒമാനിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന്‍റെ ഔദ്യാഗിക ഗാനം പുറത്തിറങ്ങി. ലോകകപ്പിന്‍റെ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സുമായി സഹകരിച്ച് തയാറാക്കിയ ഗാനം വ്യാഴാഴ്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ് 'ലിവ് ദ ഗെയിം' എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള യുവ ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, വെസ്റ്റിൻഡീസിന്‍റെ കീറൻ പൊള്ളാർഡ്, ആസ്ട്രേലിയയുടെ ഗ്ലെൻ മക്സ്വെൽ, അഫ്ഗാനിസ്താന്റെ റാശിദ് ഖാൻ എന്നിവരുടെ ആനിമേറ്റഡ് രൂപങ്ങളുമാണ് ഗാനരംഗത്ത് പ്രത്യക്ഷെപ്പടുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 പേരടങ്ങുന്ന സംഘമാണ് ഗാനത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ പാകിസ്താനും ന്യൂസിലൻഡും അഫ്ഗാനിസ്താനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.