മെൽബൺ: ട്വന്റി 20 ലോകകപ്പിന്റെ കലാശക്കളിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അന്തിമ പോരാട്ടം അരങ്ങേറുന്നത്. പാകിസ്താൻ ന്യൂസിലൻഡിനെയും ഇംഗ്ലണ്ട് ഇന്ത്യയെയും കീഴടക്കിയാണ് ഫൈനലിൽ ഇടം നേടിയത്.
ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ തിരിച്ചടികൾ നേരിട്ട പാകിസ്താൻ രണ്ടാം ആഴ്ചയിൽ നടത്തിയ അവിസ്മരണീയമായ തിരിച്ചുവരവാണ് ഫൈനലിലെത്തിച്ചത്.
കളിയിലെ ഫോം പരിശോധിക്കുമ്പോൾ കപ്പ് നേടാൻ ഇംഗ്ലണ്ടിനാണ് സാധ്യത. എന്നാൽ ചരിത്രം വെച്ച് നോക്കുമ്പോൾ പാകിസ്താനെ തള്ളാനും പറ്റില്ല. ഇരുരാജ്യങ്ങളും ഒരു തവണ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
പാകിസ്താൻ: ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തികാർ അഹ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്.
ഇംഗ്ലണ്ട്: അലക്സ് ഹെയിൽസ്, ജോസ് ബട്ലർ, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്, മുയീൻ അലി, ലിയാം ലിവിങ്സ്റ്റൺ, സാം കറൺ, ക്രിസ് വോക്‌സ്, ക്രിസ് ജോർദൻ, ആദിൽ റാഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.