ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ; ഫൈനൽ 29ന്; ട്വന്‍റി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

ദുബൈ: ഈ വർഷം ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്‍റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ജൂൺ ഒന്നിന് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.എസും കാനഡയും തമ്മിൽ ഏറ്റുമുട്ടും.

ജൂൺ 29ന് കരീബിയൻ ദ്വീപായ ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പാകിസ്താൻ, യു.എസ്, കാനഡ, അയർലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ അഞ്ചിന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് ന്യൂയോർക്കിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. 12ന് ഇന്ത്യ-യു.എസ് മത്സരവും ന്യൂയോർക്കിലാണ്. 15ന് ഫ്ലോറിഡയിൽ കാനഡക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ് മത്സരം.

നാലു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങൾ. കരുത്തരായ ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവക്കു പുറമെ, നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. വെസ്റ്റിൻ‍ഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളാണ് സി ഗ്രൂപ്പിൽ. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകൾ ഡി ഗ്രൂപ്പിലും.

നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിൽ പ്രവേശിക്കും. സൂപ്പർ എട്ടിലെ ഇന്ത്യയുടെ മത്സരങ്ങളും ഫൈനലും ബാർബഡോസിൽ നടക്കും. ഇന്ത്യയും പാകിസ്താനും അവസാനമായി ട്വന്‍റി20 മത്സരം കളിച്ചത് 2022 ലോകകപ്പിലാണ്. മെൽബണില്‍ നടന്ന മത്സരത്തിൽ ഇന്ത്യക്കായിരുന്നു വിജയം.

Tags:    
News Summary - T20 World Cup Schedule 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.