വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സ്കോട്ടിഷ് താരങ്ങൾ (ട്വിറ്റർ ചിത്രം)

നമീബിയക്കെതിരെ സ്കോട്ട്‌ലൻഡിന് അഞ്ച് വിക്കറ്റ് ജയം; ഗ്രൂപ്പിൽ ഒന്നാമത്

ബ്രിജ്ടൗൺ: ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ബി പോരാട്ടത്തിൽ നമീബിയക്കെതിരെ സ്കോട്ട്‌ലൻഡിന് അഞ്ച് വിക്കറ്റ് ജയം. 47 റൺസുമായി പുറത്താകാതെനിന്ന കാപ്റ്റൻ റിച്ചി ബെറിങ്ടൺ മുന്നിൽനിന്ന് നയിച്ചപ്പോൾ, സ്കോട്ട്ലൻഡ് ഒമ്പതു പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. 17 പന്തിൽ 35 റൺസും ഒരു വിക്കറ്റും നേടിയ സ്കോട്ടിഷ് ഓൾറൗണ്ടർ മൈക്കൽ ലീസ്ക് ആണ് കളിയിലെ താരം. ജയത്തോടെ സ്കോട്ട്ലൻഡ് ബി ഗ്രൂപ്പിൽ ഒന്നാമതായി. സ്കോർ: നമീബിയ - 20 ഓവറിൽ ഒമ്പതിന് 155, സ്കോട്ട്ലൻഡ് - 18.3 ഓവറിൽ അഞ്ചിന് 157.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നമീബിയക്ക്, സ്കോർ ബോർഡ് തുറക്കും മുൻപ് ഓപ്പണർ ജീൻ പിയറി കോട്സിയുടെ വിക്കറ്റ് നഷ്ടമായി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും കാപ്റ്റൻ ജെറാർഡ് എറാസ്മസ് അർധ സെഞ്ചറി കണ്ടെത്തിയതോടെ നമീബിയ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തി. 31 പന്തിൽ 52 റൺസാണ് താരത്തിന്റെ സമ്പാദ്യം. വിക്കറ്റ് കീപ്പർ ബാറ്റർ സെയ്ൻ ഗ്രീൻ 28 റൺസുമായി കാപ്റ്റനു പിന്തുണ നൽകി. മറ്റു ബാറ്റർമാർക്ക് ശോഭിക്കാനാകാതെ പോയതോടെ വമ്പൻ സ്കോർ കണ്ടെത്താനാവാതെ ഇന്നിങ്സ് അവസാനിച്ചു. സ്കോട്ട്ലൻഡിന്റെ ബ്രാഡ് വീൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ സ്കോർ 23ൽ നിൽക്കെ ഓപ്പണർ ജോർജ് മുൻസിയെ സ്കോട്ട്ലൻഡിന് നഷ്ടമായി. മധ്യനിര ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ 19-ാം ഓവറിൽ അവർ ജയം പിടിച്ചെടുത്തു. 35 പന്തൽ 47 റൺസ് നേടിയ നായകൻ റിച്ചി ബെറിങ്ടൺ പുറത്താകാതെനിന്നു. 17 പന്തിൽ 35 റൺസ് നേടിയ മൈക്കൽ ലീസ്ക് കാപ്റ്റന് മികച്ച പിന്തുണ നൽകി. മൈക്കൽ ജോൺസ് (26), ബ്രൻഡൻ മക്മുലൻ (19), മാത്യു ക്രോസ് (3), ക്രിസ് ഗ്രീവ്സ് (4*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. 

Tags:    
News Summary - T20 World Cup: Scotland beat Namibia by 5 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.