മുംബൈ: നോ-ബോൾ ബൗളറെ സംബന്ധിച്ചടുത്തോളം സന്തോഷം നൽകുന്ന കാര്യമല്ല. ഓരോ നോ-ബോളുകൾക്കും കനത്ത വിലയാണ് ക്രിക്കറ്റിൽ നൽകേണ്ടി വരിക. ഒാരോ നോ-ബോളിനും ബാറ്റ്സ്മാന് ഒരു ഫ്രീഹിറ്റ് ലഭിക്കുമെന്നതാണ് ബൗളറെ വിഷമത്തിലാക്കുന്നതിനുള്ള പ്രധാന കാരണം.
ഇന്ത്യൻ ക്രിക്കറ്റിൽ എക്സ്ട്രാ റണ്ണുകൾ നൽകുന്നതിൽ പിശുക്ക് കാണിക്കുന്ന ബൗളർമാരിൽ ഒരാളാണ് ഭുവനേശ്വർ കുമാർ. എന്നാൽ, ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ അദ്ദേഹം ഒരു നോ-ബോളെറിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു മത്സരത്തിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭുവനേശ്വർ നോ ബോളെറിയുന്നത്. ഭുവനേശ്വർ കുമാർ 3093 പന്തുകൾ എറിഞ്ഞതിൽ ഒരെണ്ണം പോലും നോ ബൗളായിരുന്നില്ല.
ഭുവനേശ്വർ കുമാറിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്താണ് നോ-ബൗളായാത്. നോ-ബൗളിനെ തുടർന്ന് ലഭിച്ച ഫ്രീ-ഹിറ്റ് ശ്രീലങ്കക്ക് മുതലാക്കാൻ സാധിച്ചിരുന്നില്ല. നോ-ബോൾ എറിഞ്ഞുവെങ്കിലും അഞ്ച് വർഷത്തിൽ ഒരിക്കൽ പോലും ക്രീസ് വിട്ട് പുറത്തു പോകാതെ പന്തെറിഞ്ഞ ഭുവനേശ്വർ കുമാറിന്‍റെ കഴിവിനെ വാഴ്ത്തുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.