"ആ കുട്ടി ‘വിരാട്’ എന്ന വലിയ കളിക്കാരനായി മാറി"; ഹൃദയം തൊടുന്ന കുറിപ്പുമായി സച്ചിൻ

മുംബൈ: ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടി, സച്ചിന്റെ രണ്ടു റെക്കോഡുകൾ പഴങ്കഥയാക്കിയ വിരാട് കോഹ്‌ലിക്ക് ഹൃദയം തൊടുന്ന അഭിനന്ദന കുറിപ്പെഴുതി സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ. എന്റെ ഹോം ഗ്രൗണ്ടിൽ, ലോകകപ്പ് സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോഡ് തകർകത്തത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് ഇതിഹാസ താരം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

"ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.

ആ കുട്ടി ‘വിരാട്’ ഒരു വലിയ കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതിൽ എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അതും എന്റെ ഹോം ഗ്രൗണ്ടിൽ ലോകകപ്പ് സെമി ഫൈനൽ പോരൊലു വേദിയിൽ”. സച്ചിൻ എക്സിൽ കുറിച്ചു. 

എകദിന ക്രിക്കറ്റിൽ 49 സെഞ്ച്വറികൾ നേടിയ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോഡാണ് 50 സെഞ്ച്വറികൾ പൂർത്തിയാക്കി വിരാട് കോഹ്‌ലി ചരിത്രം കുറിച്ചത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത സച്ചിന്റെ റെക്കോഡും കോഹ്ലി ഇന്ന് മറികടന്നു. 2003 ൽ സച്ചിൻ നേടിയ 673 റൺസ് എന്ന റെക്കോർഡാണ് 711 റൺസെടുത്ത് വിരാട് സ്വന്തം പേരിലാക്കിയത്. 


Tags:    
News Summary - The boy turned out to be a great player called 'Virat'; Sachin with a heart touching note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.