സിഡ്നി: ക്രിക്കറ്റ് ഇതിഹാസം ഡോണാൾഡ് ബ്രാഡ്മാൻ അരങ്ങേറ്റ മത്സരത്തിൽ ധരിച്ച 'ബാഗി ഗ്രീൻ' 450,000 ആസ്ട്രേലിയൻ ഡോളറിന് (ഇന്ത്യൻ രൂപ-2,51,31,198.12 ) വിറ്റുപോയി . ആസ്ട്രേലിയൻ ബിസിനസ്മാൻ പീറ്റർ ഫ്രീഡ്മാനാണ് ഇതിഹാസത്തിന്‍റെ ക്യാപ്വാങ്ങിയത്. കഴിഞ്ഞ ആഴ്ചയിൽ ലേലക്കമ്മിറ്റി പ്രഖ്യാപിച്ച തുകക്ക് വാങ്ങാൻ ആളെത്താത്തതിനാൽ ലേലം നീണ്ടുപോയിരുന്നില്ല.
ക്രിക്കറ്റ് താരങ്ങളുടെ കളത്തിലെ ശേഷിപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ തുകയാണിത്. സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന്‍റെ ടെസ്റ്റ് ക്യാപ് 1,007,500 ആസ്ട്രേലിയൻ ഡോളറിന് ഈവർഷമാദ്യം വിറ്റുപോയിരുന്നു.
ലേലമൊരുക്കിയവർ ഒരുമില്യൺ ആസ്ട്രേലിയൻ ഡോളറിലധികം തുക പ്രതീക്ഷിച്ചിരുന്നു. 1948ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ബ്രാഡ്മാൻ ധരിച്ച ക്യാപ് 2003ൽ 425,000 ആസ്ട്രേലിയൻ ഡോളറിന് വിറ്റുപോയിരുന്നു.
ആസ്ട്രേലിയക്കായി 52 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ ബ്രാഡ്മാൻ 99.94 ശരാശരിയിൽ 29 സെഞ്ചുറികളടക്കം 6996 റൺസ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.