ന്യൂഡൽഹി: ഐ.പി.എല്ലിന്‍റെ അടുത്ത സീസൺ ഏപ്രിൽ രണ്ടിന് തുടങ്ങുമെന്ന് സൂചന. അഹമ്മദാബാദ്, ലഖ്നോ തുടങ്ങിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത വർഷത്തെ ഐ.പി.എല്ലിന് അടിമുടി മാറ്റമുണ്ടാവും.
ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ബി.സി.സി.ഐ ഐ.പി.എല്ലിന്‍റെ ഫിക്ചറിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും ആദ്യമത്സരം ഏപ്രിൽ രണ്ടിന് ചെന്നൈയിൽ നടത്താൻ ധാരണയായെന്നാണ് സൂചന. രണ്ട് ടീമുകൾ കൂടി എത്തുന്നതോടെ െഎ.പി.എല്ലിലെ മത്സരങ്ങളുടെ എണ്ണം വർധിക്കും.
അതുകൊണ്ട് ടൂർണമെന്‍റ് 60 ദിവസമായി ദീർഘിക്കുമെന്നാണ് സൂചന. ജൂണിലെ ആദ്യത്തെ ഞായറാഴ്ചയായിരിക്കും ഫൈനൽ നടക്കുക. ഇന്ത്യയിലെ കോവിഡ് മൂലം ഈ വർഷെത്ത ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സാണ് ഈ വർഷത്തെ ഐ.പി.എൽ ചാമ്പ്യൻമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.