സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മത്സരത്തിൻെറ ആദ്യദിനം മഴകാരണം മുടങ്ങിയിരുന്നു.
രോഹിത് ശർമയും ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. മൂന്ന് ഓവർ പിന്നിടുേമ്പാൾ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ എട്ട് റൺസ് എടുത്തിട്ടുണ്ട്.
നിശ്ചിത സമയം ശനിയാഴ്ച മത്സരം പുനരാരംഭിക്കുമെന്ന് ബി.സി.സി.ഐ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 98 ഓവറുകൾ ശനിയാഴ്ച എറിയുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡും സോഷ്യൽ മീഡിയയിൽ അറിയിച്ചു.
പ്രതീക്ഷയോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിെൻറ ആദ്യദിനം ക്രിക്കറ്റ് ആരാധകർക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. മഴയെ തുടർന്ന് റോസ്ബൗൾ സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞപ്പോൾ വെള്ളിയാഴ്ച ഒരു പന്തുപോലും എറിയാനായില്ല.
കളി നടക്കില്ലെന്നുറപ്പായപ്പോൾ ഇന്ത്യൻ സമയം വൈകീട്ട് 7.30ഓടെ ആദ്യ ദിനത്തിലെ കളി ഉപേക്ഷിക്കുന്നതായി അമ്പയർമാരായ മൈക്കൽ ഗഫും റിച്ചാർഡ് ഇല്ലിങ്വർത്തും പ്രഖ്യാപിക്കുകയായിരുന്നു.
ഒരു ദിവസം മുഴുവനായി കളി നഷ്ടമായതോടെ ഐ.സി.സി നിയമപ്രകാരം ഒരു റിസർവ് ദിനത്തിലേക്ക് കളി നീട്ടാം. രണ്ട് സ്പിന്നർമാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. എന്നാൽ, ന്യൂസിലാൻഡ് നിരയിൽ ഫാസ്റ്റ് ബൗളർമാർ മാത്രമാണുള്ളത്.
അതേസമയം, ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ 61ാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ധോണിയുടെ റെക്കോർഡാണ് മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.