ന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിൽ ബൗളർമാരെ പന്തുകൊണ്ടും ശരീരംകൊണ്ടും ചെറുത്തുതോൽപിച്ച താരമായിരുന്നു ചേതേശ്വർ പുജാര. ഓസീസ് തന്ത്രങ്ങളെ പൊളിക്കാൻ സാധിച്ചത് ക്ഷമയോടെ കളിച്ചതിനാലാണെന്ന് വ്യക്തമാക്കിയ താരം പേസ് ബൗളര്‍മാരെ നേരിട്ടത് ഏറെ പ്രയാസപ്പെട്ടാണെന്ന് തുറന്നുപറഞ്ഞു. ''തോളില്‍ ചെറിയ തോതില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇപ്പോള്‍ അത് ശരിയായി. ഞാന്‍ സുഖംപ്രാപിച്ചു. ഹെൽമറ്റ് ധരിക്കുമ്പോള്‍ എല്ലാ സംരക്ഷണവുമുണ്ട്.
പക്ഷേ, വിരലില്‍ കൊണ്ട ഏറ് ശരിക്കും വേദനജനകമായിരുന്നു. അതായിരുന്നു ഏറ്റവും കഠിനമായ പ്രഹരം. വിരല്‍ ഒടിഞ്ഞുവെന്നാണ് ഞാന്‍ കരുതിയത്'' -ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പുജാര വ്യക്തമാക്കി. പരമ്പരയിൽ ഋഷഭ് പന്ത് കഴിഞ്ഞാൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് ചേതേശ്വർ പുജാരയാണ്. 271 റൺസാണ് പുജാര ആസ്ട്രേലിയക്കെതിരെ നേടിയത്. മൂന്ന് അർധസെഞ്ച്വറികളും നേടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിലാണ് പൂജാരയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.