ലോകകപ്പിൽ ഇന്ത്യയുടെ സ്ഥാനം പ്രവചിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ നിരവധി പേർ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രവചനം. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സി.എ.ബി) വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടെ ഇന്ത്യൻ ടീം ഫൈനലിലെത്തുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
"ഇന്ത്യ ഒരു മത്സരത്തിൽ മാത്രമേ തോറ്റിട്ടുള്ളൂ. എല്ലാവരും നന്നായി കളിക്കുന്നു. ഇന്ത്യ ഫൈനൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", അദ്ദേഹം പറഞ്ഞു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്കും മറ്റു ഭാരവാഹികൾക്കും അദ്ദേഹം ആശംസ നേർന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പരിചയസമ്പന്നരും കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയുന്നവരുമാണെന്നും പറഞ്ഞ അദ്ദേഹം, അടുത്ത വർഷം നടക്കുന്ന ലോകകപ്പ് പ്രയാസമില്ലാതെ നടത്താനാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.