മുംബൈ: ഡൽഹി ക്യാപിറ്റൽസിന്‍റെ ന്യൂസിലാൻഡ് താരം ടിം സെയ്ഫർട്ടിനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സുമായുള്ള ഐ.പി.എൽ മത്സരത്തിനു മുന്നോടിയായി നടത്തിയ റാപ്പിഡ് ആന്‍റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ടീമിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വിദേശതാരമാണ് സെയ്ഫർട്ട്. നേരത്തെ ആസ്ട്രേലിയൻ ആൾ റൗണ്ടർ മിച്ചൽ മാർഷിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽനിന്ന് സെയ്ഫർട്ടിനെ ക്വാറന്‍റീനിലേക്ക് മാറ്റി.
ഇതിനിടെ ഡൽഹി-പഞ്ചാബ് കിങ്സ് മത്സരം തടസ്സപ്പെട്ടേക്കുമെന്ന വാർത്തകളും പുറത്തുവന്നു. എന്നാൽ, മത്സരവുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിച്ചു. നേരത്തെ ഡൽഹിയുടെ ഫിസിയോ പാട്രിക് ഫർഹാർട്ട്, തെറാപിസ്റ്റ് ചേതൻ കുമാർ, ടിം ഡോക്ടർ അഭിജിത്ത് സാൽവി, സോഷ്യൽ മീഡിയ കണ്ടന്‍റ് ടീം അംഗം അകാശ് മനെ എന്നിവർക്കും രോഗം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.