ഓക്‍ലാൻഡ്: അന്താരാഷ്ട്ര ട്വന്റി 20യിൽ മറ്റാർക്കും സ്വന്തമാക്കാനാവാത്ത അതുല്യ നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് പേസർ ടിം സൗത്തി. 150 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് താരത്തിന്റെ പേരിലായത്. പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 25 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുതാണ് റെക്കോഡിലേക്ക് ചുവടുവെച്ചത്. അബ്ബാസ് അഫ്രീദിയായിരുന്നു 150ാമത്തെ ഇര. കളി തുടങ്ങും മുമ്പ് 147 വിക്കറ്റാണ് സൗത്തിയുടെ പേരിലുണ്ടായിരുന്നത്.
140 വിക്കറ്റ് നേടിയ ബംഗ്ലാദേശ് ആൾറൗണ്ടർ ഷാകിബ് അൽ ഹസനാണ് ട്വന്റി 20 വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമൻ. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ (130), ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി (127) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. ശ്രീലങ്കയുടെ ലസിത് മലിംഗ, ഇംഗ്ലണ്ടിന്റെ ആദിൽ റാഷിദ് എന്നിവർ 107 വിക്കറ്റുകളുമായി അഞ്ചാമതാണ്.
2008ൽ അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറിയ സൗത്തി മൂന്ന് ഫോർമാറ്റിലുമായി ന്യൂസിലാൻഡിനായി 746 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.