മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ന് ജയിക്കാനായാൽ ഐപിഎൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവാൻ ഗുജറാത്തിന് കഴിയും. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഗുജറാത്ത് ടൈറ്റൻസ്.
അഞ്ച് തവണ ഐ.പി.എൽ ജേതാക്കളായ മുംബൈ ഇന്ത്യൻസിനാവട്ടെ ഇനിയുള്ള തോൽവി പുറത്തേക്കുള്ള വഴി എളുപ്പമാക്കും.11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായ നാലാം സ്ഥാനത്താണിപ്പോൾ.
ടീം:
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, അൽസാരി ജോസഫ്, നൂർ അഹമ്മദ്.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), രോഹിത് ശർമ്മ(ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.