തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ നിരയില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്കും യുസ് വേന്ദ്ര ചഹലിനും പകരം അര്‍ഷദീപ് സിങ്ങും അശ്വിനും ഒപ്പം ദീപക് ചഹാറും ഇടം പിടിച്ചു. രാത്രി ഏഴ് മുതലാണ് മത്സരം. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ഗാലറി നിറഞ്ഞുകവിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‍ലി, സൂര്യകുമാര്‍ യാദവ്, ഋഷബ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിങ്.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ, ക്വിന്റൺ ഡി കോക്ക്, റിലി റോസ്സു, എയ്ഡൻ മർക്റം, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്ബ്സ്, വെയ്ൻ പാർനൽ, കഗിസൊ റബാദ, കേശവ് മഹാരാജ്, ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.