ട്വന്റി20 പരമ്പര; ഇന്ത്യ-ന്യൂസിലൻഡ് 'ആദ്യ' കളി ഞായറാഴ്ച

മൗണ്ട് മൗൻഗനൗയി (ന്യൂസിലൻഡ്): ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ട്വന്റി20 ഞായറാഴ്ച നടക്കും. ആദ്യ കളി മഴമൂലം ഉപേക്ഷിച്ചതിനാൽ ഫലത്തിൽ ഇത് പരമ്പരയിലെ ആദ്യ പോരാട്ടമാവും.

ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനിലുണ്ടാവുമോ എന്നുറപ്പില്ല. സ്ഥിരം നായകൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ തുടങ്ങിയവർ ടീമിലില്ല. ലോകകപ്പിൽ കളിച്ച ആർ. അശ്വിൻ, അക്സർ പട്ടേൽ എന്നിവരും പുറത്തായി.

ടീം: ഇന്ത്യ- ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡെവോൻ കോൺവെ, ഫിൻ അലൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, ആദം മിൽനെ, മൈക്കൽ ബ്രേസ് വെൽ, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, ബ്ലെയർ ടിക്ക്നർ.

Tags:    
News Summary - Twenty20- India-New Zealand first match on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.