മസ്കത്ത്: ട്വന്‍റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങി ഒമാൻ. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഏഴ് വിക്കറ്റിനാണ് സ്കോട്ട്ലാൻഡ് സുൽത്താനേറ്റിനെ കീഴടക്കിയത്. ടോസ് നേടിയ ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലാൻഡ് 41പന്തുശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു.
കഴിഞ്ഞ കളികളിൽനിന്ന് വ്യത്യസ്തമായിരുന്നില്ല മുൻനിരബാറ്റർമാരുടെ ഒമാന്‍റെ ഇന്നലത്തെയും പ്രകടനം. ഓപണർ പ്രതീക് അതാവാലൊയൊഴികെ (54) മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. 40 പന്തിൽ രണ്ട് സിക്സും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു അത്തേവാലെയുടെ ഇന്നിങ്ങ്സ്. വാലറ്റത്ത് അയാൻ ഖാൻ നടത്തിയ ചെറുത്തുനിൽപ്പാണ് (41) സ്കോർ 150 റൺസിലെത്തിച്ചത്.
സ്കോട്ടിഷ് പടയുടെ വിജയം എളുപ്പമാക്കിയത് ബ്രാൻഡൻ മക്മുള്ളന്‍റെ തട്ടുതകർപ്പൻ ബാറ്റിങ്ങാണ്. 31 പന്തിൽനിന്ന് 61 റൺസായിരുന്നു എടുത്തത്. ഇതിൽ ഒമ്പത് വട്ടം പന്തിനെ അതിർത്തി കടത്തിയപ്പോൾ രണ്ട് വട്ടം ഗ്രൗണ്ടിന് പുറത്തേക്കും പായിച്ചു. 20 പന്തിൽ 41 റൺസെടുത്ത ഒപണർ ജോർജ്മുനെസെയും വിജയത്തിന്‍റെ അടിത്തറപാകുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
ഒമാനുവേണ്ടി ബിലാൽ ഖാൻ, ആഖ്വിബ് ഇല്യാസ്, മെഹറാൻഖാൻ എന്നിവർ ഒരോവീതം വിക്കറ്റുകളെടുത്തു. ഗ്രൂപ്പിലെ ഒമാന്‍റെ അവസാന മത്സരം വ്യാഴാഴ്ച രാത്രി 11മണിക്ക് ശക്തരായ ഇംഗ്ലണിനെതിരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.