തുടർച്ചയായ മൂന്നാം തവണയാണ് നമീബിയ ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടുന്നത്. ആഫ്രിക്കൻ മേഖല യോഗ്യതാ പോയൻറ് പട്ടികയിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് നമീബിയൻ പട ലോകകപ്പിനെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവ സാന്നിധ്യമായി ഉയർന്നു വരുന്ന ടീമാണ് നമീബിയ. പ്രധാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച വിജയങ്ങൾ പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ടീം അങ്കത്തിനെത്തുന്നത്.
ട്വന്റി20 ഫോർമാറ്റിൽ നമീബിയ ടീമിന്റെ വിജയ പ്രകടനം ശരാശരിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 80 മത്സരങ്ങൾ കളിച്ച അവർക്ക് 30 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. എന്നിരുന്നാലും ഈ വർഷം ഗെർഹാർഡ് ഇറാസ്മസിന്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള നമീബിയ ടീം കരുത്ത് കാട്ടാൻ കച്ചകെട്ടുകയാണ്. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരമാണ് ഗെർഹാർഡ് ഇറാസ്മസ്. നായകന്റെ അനുഭവ പരിചയം ടീമിന് മുതൽക്കൂട്ടാവും. ലോകകപ്പിനുള്ള നമീബിയ ടീമിൽ നിരവധി യുവപ്രതിഭകളും സ്ഥാനം നേടിയിട്ടുണ്ട്. ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഒരു മികച്ച ടീമാകാനുള്ള പരിശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ട്. ഐ.സി.സി ട്വന്റി 20 ലോകകപ്പ് ടൂർണമെൻറിനായി തങ്ങൾ തയാറെടുക്കുകയാണെന്നും നമീബിയൻ ടീം എന്താണെന്ന് തീർച്ചയായും ലോകത്തെ കാണിക്കുമെന്നും നമീബിയയുടെ ക്യാപ്റ്റൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജൂൺ മൂന്നിന് ഒമാനുമായിട്ടാണ് നമീബിയയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.