അബൂദബി: ഇനി കുട്ടി ക്രിക്കറ്റ് ലോകമാമാങ്കത്തിെൻറ നാളുകൾ. ട്വൻറി20 ലോകകപ്പിെൻറ സൂപ്പർ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ആതിഥ്യം വഹിക്കുന്ന സൂപ്പർ 12 റൗണ്ട് മത്സരങ്ങൾക്ക് ശനിയാഴ്ച ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക നേരങ്കത്തോടെയാണ് തുടക്കമാവുക.
ശനിയാഴ്ചയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ഏറ്റുമുട്ടും. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഞായറാഴ്ച വൈകീട്ട് 7.30നാണ്.
ടൂർണമെൻറിെൻറ പ്രാഥമിക റൗണ്ട് പോരാട്ടങ്ങൾക്ക് നേരത്തേ തുടക്കമായിരുന്നു. രണ്ടു ഗ്രൂപ്പുകളിലായി മത്സരിച്ച എട്ടു ടീമുകളിൽനിന്ന് സ്കോട്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ് ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. 12 ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ഇനിയുള്ള പോരാട്ടങ്ങൾ.
ഗ്രൂപ് ഒന്നിൽ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയും രണ്ടിൽ ഇന്ത്യ, പാകിസ്താൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ, സ്കോട്ലൻഡ്, നമീബിയ എന്നിവയുമാണുള്ളത്. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. നവംബർ 14നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.