കളിക്കാർക്ക്​ പിന്നാലെ ഐ.പി.എല്ലിൽ നിന്ന്​ രണ്ട്​ അംപയർമാരും പിൻവാങ്ങി

മുംബൈ: ​കളിക്കാർക്ക്​ പിന്നാലെ ഐ.പി.എല്ലിൽ നിന്ന്​ രണ്ട്​ അംപയർമാരും പിൻവാങ്ങി. അപയർമാരായ നിതിൻ മേനോനും പോൾ റെഫിലുമാണ്​ ഇനി ടൂർണമെൻറിലുണ്ടാവില്ലെന്ന്​ അറിയിച്ചത്​. നിതിൻ മേനോ​െൻറ അമ്മക്കും ഭാര്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ്​ ടൂർണമെൻറ്​ പാതിവഴിയിൽ ഉപേക്ഷിച്ച്​ നിതിൻ മേനോൻ ഇന്ദോറിലെ​ വീട്ടിലേക്ക്​ മടങ്ങിയത്​.

മെയ്​ 15 വരെ ആസ്​ട്രേലിയ ഏർപ്പെടുത്തിയ വിമാനവിലക്കാണ്​ പോൾ റെഫിലി​െൻറ പിൻമാറ്റത്തിലേക്ക്​ നയിച്ചത്​. ടൂർണമെൻറിന്​ ശേഷം സ്വദേശത്തേക്ക്​ മടങ്ങാൻ സാധിക്കുമോയെന്നതിൽ ആശങ്കയുണ്ടെന്നും ഇതുകാരണം ഐ.പി.എൽ മതിയാക്കി മടങ്ങുകയാണെന്നും​ റെഫിൾ ബി.സി.സി.ഐയെ അറിയിച്ചു. ഇരുവരും ഐ.സി.സിയുടെ എലീറ്റ്​ പാനൽ അംപയർമാരാണ്​.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള അംപയർമാരെ ഐ.പി.എല്ലിനായി തെരഞ്ഞെടുത്ത്​ പ്രശ്​നം പരിഹരിക്കുമെന്ന്​ ബി.സി.സി.ഐ അറിയിച്ചു. നേരത്തെ ആ​ൻഡ്രു ടേ, ആദം സാംപ, കെയ്​ൻ റിച്ചാഡ്​സൺ എന്നീ താരങ്ങൾ കോവിഡ്​ ഭീതിയെ തുടർന്ന്​ ഐ.പി.എല്ലിൽ നിന്ന്​ പിൻവാങ്ങിയിരുന്നു.

Tags:    
News Summary - Two umpire Pulls Out of IPL 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.