ആൻറിഗ്വ: വെസ്റ്റിൻഡീസിെൻറ രണ്ട് വനിത ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണു. പാകിസ്താനെതിരായ രണ്ടാം ട്വൻറി20 മത്സരത്തിനിടെയാണ് ചിനെല്ലി ഹെൻറിയും ചെഡിയൻ നേഷനും 10 മിനിറ്റിെൻറ ഇടവേളയിൽ കുഴഞ്ഞു വീണത്.
ആദ്യം കുഴഞ്ഞു വീണ ഹെൻറിയെ ചികിത്സിക്കാനായി പുറത്തേക്ക് കൊണ്ടുപോയി 10 മിനിറ്റിന് ശേഷം നേഷനും വയ്യാതായി. അശ്ചര്യമെന്ന് പറയട്ടെ ഇത്രയും സംഭവങ്ങൾ നടന്നിട്ടും അധികൃതർ മത്സരം തുടർന്നു. കുഴഞ്ഞു വീഴാനുണ്ടായ സാഹചര്യം വ്യക്തമല്ലെങ്കിലും ഇരു താരങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച ആൻറിഗ്വയിൽ നടന്ന മത്സരത്തിൽ ഡക്ക്വർത്ത് -ലൂയിസ് നിയമപ്രകാരം ആതിഥേയർ ഏഴ് റൺസിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത വിൻഡീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 18 ഓവറിൽ 103 റൺസെടുക്കാനാണ് സാധിച്ചത്. ജയത്തോടെ ഒരു മത്സരം ശേഷിക്കേ വിൻഡീസ് പരമ്പര സ്വന്തമാക്കി. ജൂലൈ നാലിനാണ് പരമ്പരയിലെ അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.