അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ്; ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ ഇന്ന്

പോ​ച​ഫ്സ്ട്രോം (ദ​ക്ഷി​ണാ​ഫ്രി​ക്ക): പ്ര​ഥ​മ അ​ണ്ട​ർ 19 വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് കി​രീ​ട​പ്പോ​രാ​ട്ടം. കൗ​മാ​ര​പ്പോ​രി​ൽ ഇം​ഗ്ല​ണ്ടാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. സീ​നി​യ​ർ ടീ​മി​ലും അം​ഗ​മാ​യ ഷെ​ഫാ​ലി വ​ർ​മ​യാ​ണ് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ. വ​നി​ത ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ഇ​തു​വ​രെ ലോ​ക​ക​പ്പ് നേ​ടി​യി​ട്ടി​ല്ല. സീ​നി​യ​ർ ത​ല​ത്തി​ൽ മൂ​ന്നു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച 19 വ​യ​സ്സു പൂ​ർ​ത്തി​യാ​യ ഷെ​ഫാ​ലി​ക്ക്, കി​രീ​ടം ചൂ​ടി​യാ​ൽ ജ​ന്മ​ദി​ന സ​മ്മാ​നം കൂ​ടി​യാ​കും. സൂ​പ്പ​ർ സി​ക്സി​ൽ ആ​സ്ട്രേ​ലി​യ​യോ​ട് തോ​റ്റ ഷെ​ഫാ​ലി​യും സം​ഘ​വും സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ എ​ട്ടു വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചാ​ണ് ക​ലാ​ശ​പ്പോ​രി​​നെ​ത്തു​ന്ന​ത്. ശ്വേ​ത ഷെ​റാ​വ​ത്തി​ന്റെ ബാ​റ്റി​ങ്ങും ലെ​ഗ് സ്പി​ന്ന​ർ പ​ർ​ഷ​വി ചോ​പ്ര​യു​ടെ ബൗ​ളി​ങ്ങു​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ടീ​മി​ന് തു​ണ​യാ​യ​ത്.

Tags:    
News Summary - U-19 Women's T20 WC Final India VsEngland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.