ഗയാന: ട്വന്റി 20 ലോകകപ്പിൽ 134 റൺസിന്റെ വമ്പൻ ജയവുമായി ആതിഥേയരായ വെസ്റ്റിൻഡീസ്. 39 റൺസിന് ഉഗാണ്ടയെ എറിഞ്ഞിട്ടാണ് വിൻഡീസ് ഗംഭീര ജയം നേടിയത്.
ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. എന്നാൽ 134 റൺസ് അകലെ ഉഗാണ്ടയുടെ അവസാനിക്കുകയായിരുന്നു. പുറത്താവാതെ 13 റൺസെടുത്ത ജുമാ മിയാഗി മാത്രമാണ് ഉഗാണ്ടൻ നിരയിൽ രണ്ടക്കം കടന്നത്. അക്കീൽ ഹൊസൈൻ അഞ്ചു വിക്കറ്റ് നേടി.
ട്വന്റി 20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറിനൊപ്പമെത്തി ഉഗാണ്ട. 2014ൽ ശ്രീലങ്കക്കെതിരെ നെതർലാൻഡ് നേടിയ 39 റൺസായിരുന്നു ഏറ്റവും ചെറിയ സ്കോർ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് വേണ്ടി ഓപണർ ജോൺസൻ ചാൾസ് (44) മികച്ച തുടക്കമാണ് നൽകിയത്. ആന്ദ്രേ റസ്സൽ 30ഉം ക്യാപ്റ്റൻ റോവ്മൻ പവൽ 23 ഉം നിക്കോളാസ് പുരാനും റൂഥർഫോർഡും 22 റൺസ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.