ഉമേഷും റസലും തകർത്തു; പഞ്ചാബിനെതിരെ കൊൽക്കത്തക്ക് ആറു വിക്കറ്റ് ജയം

മും​ബൈ: ഉന്മേഷത്തോടെ ഉമേഷ് യാദവും അസ്സലായി ആന്ദ്രെ റസലും കത്തിക്കയറിയതോടെ ഐ.പി.എല്ലിൽ പ​ഞ്ചാ​ബ് കി​ങ്സി​നെ​തി​രെ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് തകർപ്പൻ ജയം. ആറു വിക്കറ്റിനാണ് കൊൽക്കത്ത ജയിച്ചത്.

ആ​ദ്യം ബാ​റ്റു​ചെ​യ്ത പ​ഞ്ചാ​ബി​നെ നാ​ലു വി​ക്ക​റ്റുമായി ഉ​മേ​ഷ് 137ലൊതുക്കിയപ്പോൾ 31 പന്തിൽ എട്ടു സിക്സുമായി 70 റൺസോടെ പുറത്താവാതെ നിന്ന റസൽ 14.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്തയെ ജയത്തിലെത്തിക്കുകയായിരുന്നു.

നാ​ലു ഓ​വ​റി​ൽ 23 റ​ൺ​സി​നാ​ണ് ഉ​മേ​ഷ് നാ​ലു വി​ക്ക​റ്റ് പി​ഴു​ത​ത്. ഒ​മ്പ​ത് പ​ന്തി​ൽ 31 റ​ൺ​സ​ടി​ച്ച ഭാ​നു​ക രാ​ജ​പ​ക്സെ​യും 16 പ​ന്തി​ൽ 25 റ​ൺ​സ് നേ​ടി​യ കാ​ഗ​സോ റ​ബാ​ദ​യും മാ​ത്ര​മാ​ണ് ഉമേഷിനും കൂട്ടർക്കും മുന്നിൽ പി​ടി​ച്ചു​നി​ന്ന​ത്.

ലി​യാം ലി​വി​ങ്സ്റ്റ​ൺ (16), ശി​ഖ​ർ ധ​വാ​ൻ (16), ഹ​ർ​പ്രീ​ത് ബ്രാ​ർ (14), രാ​ജ് ബാ​വ (11) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ബാ​റ്റ​ർ​മാ​ർ. നാ​യ​ക​ൻ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (1), ഷാ​റൂ​ഖ് ഖാ​ൻ (0), രാ​ഹു​ൽ ച​ഹാ​ർ (0), അ​ർ​ഷ്ദീ​പ് സി​ങ് (0) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ഒ​ഡീ​ൻ സ്മി​ത്ത് (9) പു​റ​ത്താ​വാ​തെ നി​ന്നു. 

Tags:    
News Summary - Umesh and Russell smashed; Kolkata beat Punjab by a huge margin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.