ഇതൊക്കെ എന്ത്!; രണ്ടാം പന്തില്‍ 100 മീറ്റര്‍ സിക്‌സര്‍ പറത്തി ഉമേഷ് യാദവ്

ചറ്റോഗ്രാം (ബംഗ്ലാദേശ്): ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. 404 റൺസെടുത്താണ് ഇന്ത്യ ഓൾഔട്ടായത്.

ഉമേഷ് യാദവിന്‍റെ 100 മീറ്റർ സിക്സായിരുന്നു രണ്ടാംദിനത്തിലെ ഒരു ഹൈലൈറ്റ്. ക്രീസിലെത്തി രണ്ടാമത്തെ പന്തിൽ താരം അടിച്ച സിക്സ് 100 മീറ്റര്‍ ദൂരെയാണ് ചെന്നുവീണത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക്, 126 റൺസ് മാത്രമേ സ്കോർ ബോർഡിൽ കൂട്ടിചേർക്കാനായുള്ളു.

192 പന്തിൽ 86 റൺസെടുത്ത ശ്രേയസ്സ് അയ്യരുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇബാദത്ത് ഹൊസ്സൈന്‍റെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്. പിന്നാലെ 92 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി രവിചന്ദ്രന്‍ അശ്വിനും കുല്‍ദീപ് യാദവും ഇന്ത്യയുടെ സ്കോർ ഉയർത്തി.

രവിചന്ദ്രൻ അശ്വിൻ അർധ സെഞ്ച്വറി നേടിയാണ് (113 പന്തിൽ 58 റൺസ്) പുറത്തായത്. അശ്വിനെ പുറത്താക്കി മെഹിദി ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് പന്തില്‍ നാല് റണ്‍സുമായി മുഹമ്മദ് സിറാജ് അവസാനക്കാരനായി പുറത്തായി. 10 പന്തില്‍ 15 റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താവാതെ നിന്നു.

ബംഗ്ലാദേശിനുവേണ്ടി തൈജുൽ ഇസ്‍ലാം, മെഹ്ദി ഹസൻ മിറാസ് എന്നിവർ നാലു വിക്കറ്റ് വീതം നേടി. ഇബാദത്ത് ഹൊസൈനും ഖാലിദ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു റൺസെടുത്തിട്ടുണ്ട്. നേരത്തെ, ചേതേശ്വർ പുജാരയുടെയും ശ്രേയസ്സ് അയ്യരുടെയും പ്രകടനങ്ങളാണ് തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത്.

Tags:    
News Summary - Umesh Yadav smashes a 100-meter six to get off the mark against Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.