ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ പന്ത് ഇനി ഉമ്രാൻ മാലിക്കിന്‍റെ പേരിൽ; തകർത്തത് ബുംറയുടെ റെക്കോഡ്

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി പേസർ ഉമ്രാൻ മാലിക്. ശ്രീലങ്കക്കെതിരായ മുംബൈ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം വേഗമേറിയ പന്തെറിഞ്ഞത്.

ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ഉമ്രാന്‍റെ പന്തിന്‍റെ വേഗം 155 കിലോ മീറ്ററായിരുന്നു. 153.36 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് താരം മറികടന്നത്. 153.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമിയും 152.85 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ നവദീപ് സെയ്നിയാണ് ഇന്ത്യൻ ബൗളർമാരിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

ഐ.പി.എല്ലില്‍ സ്ഥിരമായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ് ഉമ്രാൻ മാലിക്. 156 കിലോ മീറ്ററാണ് ഐ.പി.എല്ലിലെ താരത്തിന്‍റെ ഏറ്റവും വേഗമേറിയ പന്ത്. ലങ്കക്കെതിരായ മത്സരത്തിൽ നാലു ഓവറിൽ 27 റൺസ് വിട്ടുനൽകി ഉമ്രാൻ രണ്ടു വിക്കറ്റെടുത്തു.

മത്സരത്തിൽ ശ്രീലങ്കയെ രണ്ട് റൺസിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162 റൺസാണെടുത്തത്. ലങ്ക അവസാന പന്തിൽ ലക്ഷ്യത്തിനരികെ 160ൽ ഓൾ ഔട്ടാ‍യി. ഇന്ത്യക്കുവേണ്ടി അരങ്ങേറ്റക്കാരൻ പേസർ ശിവം മാവി നാല് ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Umran Malik shatters Jasprit Bumrah's record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.