39 റൺസ് ചേർക്കുന്നതിനിടെ ഓപണർമാരായ നജ്മുൽ ഹുസൈൻ, സാകിർ ഹസൻ എന്നിവരെ നഷ്ടമായിട്ടും പതറാതെ പോരാട്ടം നയിച്ച് ബംഗ്ലദേശ്. വൺഡൗണായി എത്തി പിടിച്ചുനിന്ന് ടീമിനെ കരകയറ്റിയ മുഅ്മിനുൽ ഹഖിന്റെ കരുത്തിലാണ് ടീം വൻതകർച്ചക്കു നിൽക്കാതെ ബാറ്റിങ് തുടരുന്നത്. രണ്ടാം ടെസ്റ്റിന്റെ ആദ്യദിവസം അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ടീം നാലു വിക്കറ്റ് നഷ്ടത്തിൽ 139 എന്ന നിലയിലാണ്.
നീണ്ട 12 വർഷത്തിനു ശേഷം ടീം ഇന്ത്യക്കൊപ്പം വീണ്ടുമിറങ്ങിയ ജയ്ദേവ് ഉനദ്കട്ട് രണ്ടു വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിൻ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റുമെടുത്തു.
മുഅ്മിനുൽ ഹഖ് അർധ സെഞ്ച്വറി കുറിച്ചപ്പോൾ മുഷ്ഫിഖു റഹീം 26 റൺസ് എടുത്തു. ലിട്ടൺ ദാസാണ് ഹഖിനൊപ്പം ക്രീസിൽ.
ആദ്യ ടെസ്റ്റ് ഇന്ത്യ 188 റൺസിന് ജയിച്ചിരുന്നു. കുൽദീപ് യാദവിന് പകരക്കാരനായാണ് നീണ്ട ഇടവേളക്കു ശേഷം ഉനദ്കട്ട് ദേശീയ ജഴ്സിയിൽ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.