ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കളിക്കാരനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. യുവതലമുറയുെട ഹരമായ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ സെലിബ്രിറ്റി കൂടിയാണ് കോഹ്ലി.
ഫുട്ബാൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വൈൻ റോക്ക് ജോൺസൺ, അമേരിക്കൻ ഗായിക ബിയോൺസ്, അരിയാന ഗ്രാൻഡെ എന്നീ പ്രശസ്തരടങ്ങുന്ന പട്ടികയിലാണ് കോഹ്ലി ഇടംപിടിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള നാലാമത്തെ കായികതാരമാണ് കോഹ്ലി. ക്രിസ്റ്റ്യാനോ (26.6 കോടി), മെസ്സി (18.7 കോടി), നെയ്മർ (14.7 കോടി) എന്നിവരാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ട്വിറ്ററിൽ നാല് കോടിയിലധികവും ഫേസ്ബുക്കിൽ 3.6 കോടിയാളുകളും കോഹ്ലിയെ പിന്തുടരുന്നുണ്ട്. 10 കോടി ക്ലബിെലത്തിയ കോഹ്ലിയെ ഐ.സി.സി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അഭിനന്ദിച്ചു.
ആറ് കോടി ഫോളോവേഴ്സുള്ള പ്രിയങ്ക ചോപ്രയാണ് ഇൻസ്റ്റ ഫോളോവേഴ്സിന്റെ കാര്യത്തിൽ കോഹ്ലിക്ക് പിന്നിലുള്ള ഇന്ത്യൻ സെലിബ്രിറ്റി. 5.8 കോടി ഫോളോവേഴ്സുമായി നടി ശ്രദ്ധ കപൂർ തൊട്ടുപിന്നിലുണ്ട്.
നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് കോഹ്ലി. 2-1ന് പരമ്പരയിൽ മുന്നിട്ട് നിൽക്കുന്ന കോഹ്ലിപ്പട മാർച്ച് നാലിന് തുടങ്ങുന്ന നാലാം ടെസ്റ്റിൽ വിജയിച്ച് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.