ന്യൂഡൽഹി: 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‍ലി. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡ് ബി.ടി.എസിലെ ജങ് കൂകിനെയാണ് പിന്നിലാക്കിയത്. ജൂണിൽ പുറത്തുവിട്ട 2023ലെ ആദ്യ പകുതിയിലെ കണക്കിൽ ബി.ടി.എസ് വി (കിം തേഹ്യോങ്) ആയിരുന്നു മുന്നിൽ. എന്നാൽ, പുതിയ പട്ടികയിൽ ബി.ടി.എസിലെ ജങ് കൂക്, ബി.ടി.എസ് വി, കഴിഞ്ഞ വർഷം ഒന്നാമതായിരുന്ന ബോളിവുഡ് താരം കത്രീന കൈഫ് എന്നിവരാണ് കോഹ്‍ലിക്ക് പിന്നിലായത്.
ഇൻസ്റ്റഗ്രാമിൽ കോഹ്‍ലിക്ക് രണ്ടര ദശലക്ഷം ഫോളോവർമാരുണ്ട്. ഏഷ്യാ കപ്പിൽ മികച്ച ഫോമിലായിരുന്ന കോഹ്‍ലി പാകിസ്താനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തിലെ 47ാം സെഞ്ച്വറി പൂർത്തിയാക്കിയ താരം ഏറ്റവും വേഗത്തിൽ 13000 റൺസ് നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽകറിനെയാണ് കോഹ്‍ലി മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.