മുംബൈ: ട്വൻറി20 ലോകകപ്പോടെ നായകപദവി ഒഴിഞ്ഞ വിരാട് കോഹ്ലിയുടെ പിൻഗാമിയായി രോഹിത് ശർമ തന്നെ. ഈ മാസം ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പരക്കുള്ള 16 അംഗ ടീമിനെയാണ് രോഹിത് നയിക്കുക. കെ.എൽ. രാഹുലാണ് ഉപനായകൻ.
കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ ഫോമും ഫിറ്റ്നസുമില്ലാത്ത ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരും ടീമിലില്ല. അതേസമയം, യുസ്േവന്ദ്ര ചഹൽ, ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്സർ പട്ടേൽ എന്നിവർ തിരിച്ചെത്തി. ഐ.പി.എല്ലിൽ തിളങ്ങിയ ഋതുരാജ് ഗെ്ക്വാസ്, വെകിടേഷ് അയ്യർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവർ ടീമിലെത്തി.
ജയ്പുർ, റാഞ്ചി, കൊൽക്കത്ത നഗരങ്ങളിലാകും ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ട്വൻറി20 മത്സരങ്ങൾ. കാൺപുരിലും മുംബൈയിലും ടെസ്റ്റുകളും നടക്കും. അതുകഴിഞ്ഞ് ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നു ടെസ്റ്റും അത്രയും ഏകദിനങ്ങളും നാലു ട്വൻറി20കളും അടങ്ങുന്ന പരമ്പരയിലും ഇന്ത്യ ഇറങ്ങും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂരയകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചഹൽ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.