സിഡ്നി: വിരമിച്ചു കഴിഞ്ഞെങ്കിലും ഇന്ത്യൻ ടീമിലെ 'അദൃശ്യ സാന്നിധ്യമായി' മഹേന്ദ്ര സിങ് ധോണി തുടരുന്നു. സിഡ്നിയിലെ രണ്ടാം ട്വൻറി 20ക്കിടയിൽ ശിഖർ ധവാനോട് എനിക്ക് ധോണിയുടെ വേഗതയില്ലെന്ന് പറയുന്ന ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യൂവെയ്ഡിെൻറ വോയ്സ് വൈറലായിരുന്നു. ഇതിനുപിന്നാലെ ധോണിയെ മിസ്ചെയ്യുന്നെന്ന കോഹ്ലിയുടെ സംസാരവും വൈറൽ ആയിരിക്കുകയാണ്.
'വീ മിസ് യൂ ധോണി' പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായാണ് ആരാധകർ ഗാലറിയിൽ എത്തിയത്. ഇന്ത്യഫീൽഡ് ചെയ്യുേമ്പാൾ ബൗണ്ടറിക്കരികെ നിന്ന നായകൻ വിരാട് കോഹ്ലി ധോണി ആരാധകരോട് 'മീ ടൂ' എന്ന് പറയുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയുടെ വിജയ ശിൽപിയായ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സിനെ ആസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ ഉപമിച്ചതും ധോണിയോടായിരുന്നു. പാണ്ഡ്യ ധോണിയെപ്പോലെ കളിച്ചു എന്നായിരുന്നു ലാംഗർ പ്രതികരിച്ചത്. ധോണി ഔദ്യോഗികമായി വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര പരമ്പരയാണ് ആസ്ട്രേലിയയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.