ന്യൂഡൽഹി: നാഷനൽ ക്രിക്കറ്റ് അക്കാദമി തലവൻ സ്ഥാനം നിരസിച്ച് ഇന്ത്യയുടെ മുൻ ബാറ്റർ വി.വി.എസ്. ലക്ഷ്മൺ. ട്വന്‍റി20 ലോകകപ്പ് കഴിയുന്നതോടെ രവി ശാസ്ത്രിയുടെ പകരക്കാരനായി രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്‍റെ പരിശീലകനായി നിയമിക്കപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ എൻ.സി.എ തലവന്‍റെ സ്ഥാനത്തേക്ക് പുതിയ പേര് തേടിയിറങ്ങിയത്.
ഇന്ത്യൻ ക്രിക്കറ്റിന് സമഗ്ര സംഭാവന നൽകിയ താരത്തേയാണ് ബി.സി.സി.ഐ പരിഗണിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്‍റെ ബാറ്റിങ് കൺസൽട്ടന്‍റായ ലക്ഷ്മൺ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ മെന്‍റർ കൂടിയാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് ലക്ഷ്മൺ പരിഗണിക്കപ്പെടുന്നത്. 134 മത്സരങ്ങളിൽ നിന്ന് 17 സെഞ്ച്വറികൾ സഹിതം 8718 റൺസാണ് 46കാരൻ സ്കോർ ചെയ്തത്.
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ കോച്ചാകുമെന്നുറപ്പായെങ്കിലും പുതിയ കോച്ചിനെ ക്ഷണിച്ചുകൊണ്ട് ബി.സി.സി.ഐ പരസ്യം നൽകിയിരുന്നു. ഒരു മുഖ്യ കോച്ചിനെയും മൂന്നു സപ്പോർട്ടിങ് സ്റ്റാഫിനെയും ആവശ്യപ്പെട്ടാണ് പരസ്യം.
ഇന്ത്യൻ ക്രിക്കറ്റിനെ ശുദ്ധീകരിക്കാൻ നിയോഗിച്ച ജസ്റ്റിസ് ലോധ കമീഷെൻറ ഉത്തരവനുസരിച്ചാണ് പരസ്യം നൽകാൻ ബി.സി.സി.ഐ നിർബന്ധിതരായത്. ബി.സി.സി.ഐ പ്രസിഡൻറും ദ്രാവിഡിെൻറ സമകാലിക ക്രിക്കറ്ററുമായ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും നേരിൽ കണ്ടാണ് ദ്രാവിഡിനോട് കോച്ചിെൻറ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർഥിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.