26ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹസരങ്ക; വിശ്വസിക്കാനാവാതെ ആരാധകർ

കൊളംബോ: 26ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ആള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലോങ് ഫോര്‍മാറ്റില്‍നിന്ന് വിടപറയുന്നത്. താരത്തിന്റെ തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു.

2020ൽ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറിയ താരത്തിന് നാല് ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാനായത്. 2021 ആഗസ്റ്റിൽ ബംഗ്ലാദേശിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. അതേസമയം, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹസരങ്ക. 2017ല്‍ ശ്രീലങ്കന്‍ ജഴ്സിയില്‍ അരങ്ങേറിയ താരം ഏകദിന-ട്വന്റി 20 ഫോര്‍മാറ്റില്‍ സ്ഥിരം സാന്നിധ്യമായിരുന്നു.

48 ഏകദിനങ്ങളിൽ 67 വിക്കറ്റും 832 റൺസും സ്വന്തമാക്കിയപ്പോൾ 58 ട്വന്റി 20 മത്സരങ്ങളിൽ 91 വിക്കറ്റും 533 റൺസും നേടി. ഇത്തവണ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക​ക്ക് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 22 വിക്കറ്റുമായി താരം വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഹസരങ്ക.

Tags:    
News Summary - Wanindu Hasaranga announces retirement at 26; Fans can't believe it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.