ദുബൈ: ഐ.പി.എൽ സീസണിൽ ഇതുവരെയും കളത്തിലിറങ്ങാത്തതിെൻറ വിഷമം തുറന്നുപറഞ്ഞ് ചെെന്നെയുടെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിെൻറ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് താഹിർ മനസ്സുതുറന്നത്.
ഈ സീസണിൽ എന്നാണ് കളത്തിലിറങ്ങാനാകുക എന്ന ചോദ്യത്തിന് മറുപടിയായി താഹിർ പറഞ്ഞതിങ്ങനെ ''എനിക്ക് ഒരു സൂചനയുമില്ല. കഴിഞ്ഞ വർഷം ഫാഫ് ഡുെപ്ലസിസിന് സീസൺ മുഴുവൻ വെള്ളം കൊണ്ടുവരുന്ന ജോലിയായിരുന്നു. അത് വേദനാജനകമായിരുന്നു. കാരണം അദ്ദേഹം ട്വൻറി 20യിൽ മികച്ച ശരാശരിയുള്ളയാളാണ്. ഇക്കുറി ഞാനാണ് അത് ചെയ്യുന്നത്. എങ്ങനെയാണ് അത് അനുഭവപ്പെടുക എന്ന് മനസ്സിലാക്കാനായി. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.''
2019 സീസണിൽ 17 മത്സരങ്ങളിൽനിന്നും 26 വിക്കറ്റ് വീഴ്ത്തിയ താഹിറായിരുന്നു വിക്കറ്റ് വേട്ടക്കാരിൽ മുമ്പൻ. പക്ഷേ ഈ സീസണിൽ താഹിറിന് ഇതുവരേയും കളിക്കാൻ അവസരം കിട്ടിയിട്ടില്ല. ചിലർ ധോണിക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു.
''ഞാൻ കളിക്കുന്ന സമയത്ത് പല കളിക്കാരും വെള്ളവുമായി വന്നിരുന്നു. ഇപ്പോൾ അർഹതപ്പെട്ടവർ കളത്തിലിറങ്ങുേമ്പാൾ അത് തിരിച്ചുചെയ്യേണ്ടത് എെൻറ ജോലിയാണ്. ഞാൻ കളിക്കുന്നോ ഇല്ലയോ എന്നതല്ല, ടീം ജയിക്കുന്നതാണ് പ്രധാനം. എനിക്ക് ഒരു അവസരം കിട്ടിയാൽ ഞാനെെൻറ ഏറ്റവും മികച്ച കഴിവ് പുറത്തെടുക്കും. പക്ഷേ എനിക്ക് ടീമാണ് പ്രധാനം.'' -നേരത്തേ താഹിർ ട്വീറ്റ് ചെയ്തിരുന്നു.
ഏകദിനത്തിലും ട്വൻറി 20യിലും ഒന്നാം റാങ്കുകാരനായിരുന്ന 41 കാരൻ കഴിഞ്ഞ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.