ഇന്ത്യ-ആസ്‌ട്രേലിയ ഏറ്റുമുട്ടുന്ന ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ഈ വര്‍ഷം അവസാനം നടക്കും. നാല് ടെസ്റ്റ് അടങ്ങിയ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ആരൊക്കെ കളിക്കും കളിക്കില്ല എന്നാണ് നിലവിലെ ചര്‍ച്ചകള്‍. ടീമിലേക്കുള്ള പേസ് ബൗളര്‍മാരിലേക്ക് വ്യത്യസ്തമായ ഒരു നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററായ വസീം ജാഫര്‍. ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത പേസ് ബൗളര്‍ മായങ്ക് യാദവിനെയാണ് അദ്ദേഹം നാലാം പേസറായി നിര്‍ദേശിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലില്‍ മായങ്കിന്റെ ബൗളിങ് ശ്രദ്ദേയമായിരുന്നു. നാല് മത്സരത്തില്‍ നിന്നും 6.99 എക്കോണമിയില്‍ ഏഴ് വിക്കറ്റായിരുന്നു മായങ്ക് നേടിയത്. പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും 150ന് മുകളില്‍ സ്പീഡില്‍ എറിയാന്‍ സാധിക്കുന്ന അദ്ദേഹം ശ്രദ്ധേയനായിരുന്നു. എക്‌സില്‍ ആരാധകരുമായുള്ള ചോദ്യോത്തൊര വേളയിലാണ് വസീം മായങ്കിനെ നാലാം പേസറായി നിര്‍ദേശിച്ചത്. ബുംറ, ഷമി, സിറാജ് എന്നിവര്‍ പൂര്‍ണ ഫിറ്റായി ടീമിലുണ്ടെങ്കില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ഹാട്രിക്ക് പരമ്പര നേടാമെന്നും വസീം എക്‌സില്‍ കുറിച്ചു.
'ബുംറ, ഷമി, സിറാജ് എന്നിവര്‍ ഫിറ്റ് ആയി പരമ്പരയിലെ എല്ലാ മത്സരവും കളിക്കാന്‍ സാധിക്കുവെങ്കില്‍ ഇന്ത്യക്ക് ഓസീസ് മണ്ണില്‍ ഹാട്രിക്ക് വിജയം നേടാം. അര്‍ഷ്ദീപ് സിങ്ങിനെ ലെഫ്റ്റ് ഹാന്‍ഡര്‍ എന്ന നിലയില്‍ പരിഗണിക്കാം, അല്ലെങ്കില്‍ കറുത്ത കുതിരായാകാന്‍ സാധിക്കുന്ന മായങ്ക് യാദവിനെ ഫിറ്റാണെങ്കില്‍ പരിഗണിക്കാം,' വസീം അക്രം കുറിച്ചു.
എന്നാല്‍ മായങ്ക് ടീമില്‍ ഉണ്ടാകുമെന്നുള്ള കാര്യത്തില്‍ ഒരു ഉറപ്പും തരാന്‍ കഴിയില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറയുന്നുണ്ട്. നവംബര്‍ 22നാണ് ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.