ചില താരങ്ങളുടെ കുറവ്​ അനുഭവപ്പെടുന്നു; ടീം ബാലൻസ്​ അല്ല- ചെന്നൈ സൂപ്പർ കിങ്​​സ്​ കോച്ച്​

ഐ.പി.എല്ലിൽ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ ടീമിലെ 'ചില കുഴപ്പങ്ങൾ' ചൂണ്ടിക്കാണിച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​ കോച്ച്​ സ്​റ്റീഫൻ ഫ്ലെമിങ്​. ചില താരങ്ങളുടെ കുറവ്​ ടീമിൽ നന്നായി അനുഭവപ്പെടുന്നുണ്ടെന്നും മുൻ ന്യൂസിലൻറ്​ താരം കൂടിയായ ഫ്ലെമിങ്​ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനോട്​ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു കോച്ചിൻെറ പ്രതികരണം.


'' ചില പ്രശ്​നങ്ങൾ ടീമിലുണ്ട്​. ഒന്നുരണ്ടു താരങ്ങളുടെ കുറവ്​ അനുഭവപ്പെടുന്നു. ടീമിൽ സന്തുലിതാവസ്​ഥ കണ്ടെത്താനാണ്​ നിലവിൽ ശ്രമിക്കുന്നത്​. റായുഡുവും റെയ്​നയുമില്ലാത്തത്​ പ്രശ്​നമാവുന്നുണ്ട്​. ലഭ്യമായ താരങ്ങളെ എങ്ങനെ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്നാണ്​ ​ഞങ്ങൾ ശ്രമിക്കുന്നത്​. ടോപ്​ ബാറ്റ്​സ്​മാൻമാർക്ക്​ കൂടുതൽ റൺസ്​ കണ്ടെത്താൻ കഴിയാത്തതും പ്രശ്​നമാണ്​''- ഫ്ലെമിങ്​ പറഞ്ഞു.



ഉദ്​ഘാടന മത്സരത്തിൽ ​മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി തുടങ്ങിയ മുൻ ചാമ്പ്യന്മാർക്ക്​ പക്ഷേ, അടുത്ത രണ്ടു മത്സരത്തിലും തോൽക്കാനായിരുന്നു വിധി. രാജസ്​ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 16 റൺസിനും ഡൽഹി ക്യാപിറ്റൽസിനോട്​ 44 റൺസിനും ചെന്നൈ തോറ്റിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.