ലണ്ടൻ: ഇടവേളകളില്ലാത്ത മത്സരക്രമത്തിനെതിരെ രൂക്ഷപ്രതികരണവുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടറും ടെസ്റ്റ് ടീം നായകനുമായ ബെൻ സ്റ്റോക്സ്. ആരോഗ്യത്തിന്റെ കാര്യം കൂടി ശ്രദ്ധിക്കണമെന്നതിനാലാണ് ഏകദിനത്തിൽ നിന്ന് വിരമിക്കുന്നത്. ആവശ്യത്തിന് ഇന്ധനം നിറച്ച് ഓടിക്കുന്ന കാറുകളല്ല തങ്ങൾ. ശരീരത്തിന്റെ കാര്യം കൂടി പരിഗണിക്കണം. പറ്റുന്നത്രയും കാലം ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. തിങ്ങിനിറഞ്ഞ മത്സരക്രമമാണ് ഇപ്പോഴുള്ളതെന്നും സ്റ്റോക്സ് പ്രതികരിച്ചു. ദുർഹാമിലെ ചെസ്റ്റർ ലെ സ്ട്രീറ്റിൽ നടന്ന സ്റ്റോക്സിന്റെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് 62 റൺസിനു തോറ്റു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തിരുന്നു. ആതിഥേയർ 46.5 ഓവറിൽ 271 റൺസിനു പുറത്തായി. 11 പന്തുകൾ നേരിട്ട സ്റ്റോക്സ് അഞ്ചു റൺസെടുത്ത് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.