ഒറ്റ വിജയം മതി ഒരു രാഷ്ട്രത്തിന്റെ മുഴുവൻ ചിന്തകളും മാറ്റിമറിക്കാൻ. മെൽബണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ സെമി ഫൈനലിൽ പോലും എത്തുമോ എന്ന് സംശയിച്ച ഒരു രാജ്യത്തിന് കലാശപ്പോരിന് ടിക്കറ്റ് ലഭിച്ചതോടെ സന്തോഷം ഇരട്ടിച്ചിരിക്കയാണ്. പാകിസ്താന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ന്യൂസിലൻഡിനെ തറപറ്റിച്ചാണ് പാകിസ്താൻ ഫൈനലിലെത്തിയ്. 13 വർഷത്തിനു ശേഷമാണ് പാകിസ്താൻ ട്വന്റി20 ക്രിക്കറ്റ് ലോകപോരാട്ടത്തിന്റെ ഫൈനലിലെത്തുന്നത് എന്നതും ശ്രദ്ധേയം.
നവംബർ 13ന് മെൽബണിൽ നടക്കുന്ന ഫൈനലിൽ ആരാണ് പാകിസ്താനെതിരെ കളിക്കുക എന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനു ശേഷമറിയാം. എന്നാൽ കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ കാത്തിരിക്കുകയാണെന്നാണ് പാക് മുൻ ക്രിക്കറ്റർ ശുഐബ് അക്തർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
''ഹിന്ദുസ്താൻ, ഞങ്ങൾ മെൽബണിലെത്തിയിരിക്കുന്നു. ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെ തോൽപിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. 1992 ൽ മെൽബണിൽ നടന്ന ഫൈനലിൽ ഞങ്ങൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതാണ്. ഇപ്പോൾ 2022 ആയി. വർഷങ്ങൾ കടന്നുപോയെങ്കിലും അതിലെ അക്കങ്ങൾക്ക് തമ്മിൽ ചില സാമ്യമുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരിക്കൽ കൂടി ഒന്നിച്ചു കളിക്കാൻ കഴിയുമെന്ന് കരുതുന്നു. ലോകം മുഴുവൻ കാത്തിരിക്കുന്നത് ഈ പോരാട്ടത്തിനാണ്''-ശുഐബ് അക്തർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
1992 ൽ മെൽബണിൽ നടന്ന ടി20 ക്രിക്കറ്റിൽ ഇംറാൻ ഖാന്റെ കാപ്റ്റൻസിയിൽ ഇംഗ്ലണ്ടിനെ തകർത്താണ് പാകിസ്താൻ കപ്പ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.