വെസ്റ്റ് ഇൻഡീസ് മണ്ണില് നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് വമ്പൻ ലീഡുമായി ബാറ്റിങ് തുടരുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശിന് 211 റൺസിന്‍റെ ലീഡുണ്ട്. 193/5 എന്ന നിലയിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റ് വീശുകയാണ് ബംഗ്ലാദേശ്.
മൂന്നാം ദിനം ഒരു വിക്കറ്റ് നഷപ്പെടുത്തി 70 റൺസിന് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് 146 റൺസിൽ എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 164 റൺസ് സ്വന്തമാക്കിയിരുന്നു. ഇതോടെ 18 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയത്. 40 റൺസെടുത്ത കീസ് കാർട്ടിയും 39 റൺസെടുത്ത ക്രെയ്ഗ് ബ്രാത്ത്‍വൈറ്റും മാത്രമാണ് വിൻഡീസിനായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്ന് താരങ്ങൾക്ക് മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടക്കാനായത്. ബംഗ്ലാദേശിനായി നാഹിദ് റാണ അഞ്ച് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് താരങ്ങൾ ഭേദപ്പെട്ട നിലയിലാണ് സ്കോർ ചെയ്യുന്നത്. ഷദ്മാൻ ഇസ്ലാം 46 റൺസും ഷഹദാത്ത് ഹൊസൈൻ 28 റൺസും മെഹിദി ഹസൻ 42 റൺസും ലിട്ടൻ ദാസ് 25 റൺസും നേടി. ജാക്കർ അലി 29 റൺസോടെയും തൈജുൾ ഇസ്ലാം ഒമ്പത് റൺസോടെയും ക്രീസിലുണ്ട്. വെസ്റ്റ് ഇൻഡീസിനായി ഷമർ ജോസഫ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.