പോർട്ട് ഓഫ് സ്പെയിൻ: ആഷസിൽ മഴ കളി നിർണയിച്ചതിനു പിന്നാലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിനും മഴ ഭീഷണി. ഇന്ത്യ ജയത്തിനരികെ നിൽക്കുന്ന കളിയുടെ അഞ്ചാം ദിവസം കനത്ത മഴയെ തുടർന്ന് കളി തുടങ്ങാൻ വൈകി. നാലാം ദിവസം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76 എന്ന നിലയിലായിരുന്നു വിൻഡീസ്. വിജയിക്കാൻ 365 റൺസ് തേടിയിറങ്ങിയ ആതിഥേയരെ അതിവേഗം മടക്കി പരമ്പര തൂത്തുവാരുകയായിരുന്നു ഇന്ത്യൻ ലക്ഷ്യം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സന്ദർശകർക്ക് വിലപ്പെട്ട പോയന്റുകൾ നൽകുമെന്ന മത്സരത്തിലാണ് മഴ വില്ലനായത്. രാത്രിയിൽ കനത്ത മഴവീണ മൈതാനത്ത് തിങ്കളാഴ്ച രാവിലെയും തിമിർത്തുപെയ്തു. നാലാം ദിവസം മുഹമ്മദ് സിറാജ് നൽകിയ മേൽക്കൈയാണ് സന്ദർശക പ്രതീക്ഷകൾക്ക് അതിവേഗം പകർന്നത്. 60 റൺസ് നൽകി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജ് ആതിഥേയരെ 255 റൺസിലൊതുക്കി. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 141 റൺസിനും സ്വന്തമാക്കി 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ ജയം കുറിച്ചിരുന്നു.
മുംബൈ: അതിവേഗം കൊണ്ട് ഇന്ത്യൻ ബൗളിങ്ങിനെ വേറിട്ടതാക്കിയ അത്യപൂർവ പ്രതിഭയാണ് ജസ്പ്രീത് ബുംറ. എന്നാൽ, പരിക്കുമായി പുറത്തിരിക്കുന്ന താരത്തിന്റെ നഷ്ടം പലപ്പോഴും ഇന്ത്യൻ ക്യാമ്പിൽ ശൂന്യതയായി നിറഞ്ഞിരുന്നു. മുഹമ്മദ് ഷമി കൂടി വിട്ടുനിൽക്കുമ്പോൾ എല്ലാ കുറവും നികത്തിയാണ് വിൻഡീസിനെതിരായ മത്സരത്തിൽ മുഹമ്മദ് സിറാജ് തകർപ്പൻ പ്രകടനം നടത്തിയത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ശരിക്കും സിറാജ് മയമായിരുന്നു. 23.4 ഓവർ എറിഞ്ഞ താരം അഞ്ചു വിലപ്പെട്ട വിക്കറ്റുകളാണ് വീഴ്ത്തിയത്. തുടർന്നുള്ള കളികളിലും ഇത് തുടരാനായാൽ ഇന്ത്യൻ പേസ് നിര സുരക്ഷിതമാകുമെന്ന് പേസർ സഹീർ ഖാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.